തൃശ്ശൂര്‍ : ദുരിതാശ്വാസ ക്യാമ്പില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍. 11കാരിയെ പീഡിപ്പിച്ച കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകര്‍ന്ന ദുരിത ബാധിതരുള്ളത്. ക്യാമ്പിനോട് ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി. സ്കൂളിന്റെ മൂത്രപ്പുരയില്‍ വെച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. ശേഷം കുട്ടി അന്തിക്കാട് പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്സോ കോടതി റിമാന്റ് ചെയ്തു.
Also read : ശുചീകരണത്തിനിടെ പ്ലാസ്റ്റിക് ബാഗിൽ നിന്ന് കണ്ടെത്തിയത് 14 നവജാത ശിശുക്കളുടെ മൃതദേഹം; സംഭവത്തിൽ ദുരൂഹത
Post Your Comments