IndiaNews

വായ്‌പയെടുത്ത് തിരികെ അടയ്ക്കാതിരിക്കുന്ന വമ്പന്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹിയില്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കി(ഐപിപിബി) ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ന്യൂഡൽഹി: ബാങ്കുകളിലെ വായ്പ തിരികെ അടയ്ക്കാത്ത വമ്പന്മാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കി(ഐപിപിബി) ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ്പയെടുത്ത് തിരികെ അടയ്ക്കാത്ത 12 വമ്പന്മാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്നും തന്റെ സര്‍ക്കാരിന്റെ കാലത്തല്ല ഇവര്‍ക്ക് വായ്‌പ ലഭിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിൽ എൻ.ഡി.എ യിലെ ചില കക്ഷികൾക്ക് വിയോജിപ്പ്

കോണ്‍ഗ്രസ് നടത്തിയിരുന്ന ഫോണ്‍ ബാങ്കിങ് സമ്പദ് വ്യവസ്ഥയെ ബാധിച്ചു. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു ഫോൺ വിളിയിലൂടെയാണ് ചിലർക്ക് കോടികൾ വായ്‌പ ലഭിച്ചത്. ത്തരത്തില്‍ വായ്പകള്‍ കൂടുതലും ലഭിച്ചത് ഒരുകുടുംബവുമായി ഏറെ അടുപ്പമുള്ള കമ്പനികള്‍ക്കായിരുന്നുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. വായ്‌പ ആവശ്യമുള്ളവർക്ക് ഈ കുടുംബത്തില്‍ നിന്ന് ഫോണ്‍ വിളിച്ചാല്‍ മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button