Kerala

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മന്ത്രിപത്നിമാരും

ഒരുമാസത്തെ പെന്‍ഷന്‍ തുകയാണ് ഏഴ് മന്ത്രിമാരുടെ പത്നിമാര്‍ കൂട്ടായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൈമാറിയത്

തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി ഒരു മാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ സാലറി ചലഞ്ച് ഏറ്റെടുത്ത് മന്ത്രി പത്നിമാരും. ഒരുമാസത്തെ പെന്‍ഷന്‍ തുകയാണ് ഏഴ് മന്ത്രിമാരുടെ പത്നിമാര്‍ കൂട്ടായി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൈമാറിയത്. ഏഴുപേരുടെയും പേരും പെന്‍ഷനുമെഴുതിയ ലിസ്റ്റും ചെക്കും കൈമാറുകയുണ്ടായി.
 
വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ പത്നി ഷീബയ്ക്കാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് മന്ത്രിമാരുടെ കുടുംബവും ഏറ്റെടുക്കണമെന്ന ആശയം തോന്നിയത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി സുധാകരന്റെ പത്നിയുമായ ജൂബിലി നവപ്രഭയോട് ഷീബ ഇക്കാര്യം പറഞ്ഞു. അതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല വിജയനുമായി സംസാരിക്കുകയും മുഖ്യമന്ത്രിയുടെ ആഫീസില്‍ അറിയിച്ച്‌ കൂടികാഴ്ചയ്ക്ക് വേദിയൊരുക്കുകയും ചെയ്‌തു. തുടർന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്നി സുലേഖ, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ ഭാര്യ അനിതാകൃഷ്ണന്‍, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റെ പത്നി എം.കെ. വിജയം രവീന്ദ്രനാഥ്, നിയമ, സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല എന്നിവരും ഇതിൽ പങ്കാളികളാകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button