കുറഞ്ഞ വിലയില്‍ ‘യു എയ്സ്’ സ്മാര്‍ട്ഫോണുമായി മൈക്രോമാക്സ്. ഇതോടെ ഷവോമിയുടെ റെഡ്മി 5 എയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉണ്ടാകാൻ പോകുന്നത്. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയ്ക്ക് പുറമേ ഫിംഗര്‍പ്രിന്റ് സെന്‍സറുമുള്ള ഫോണ്‍ ഷവോമിയുടെ റെഡ്മി 5 എയ്ക്ക് കടുത്ത വെല്ലുവിളിയാകുമെന്നത് ഉറപ്പാണ്.
മൈക്രോമാക്സിന്റെ ഉപകമ്പനിയായ ‘യു’ വ്യാഴാഴ്ച പുറത്തിറക്കിയ സ്മാര്‍ട്ഫോണ്‍ ടെക്നോളജി ലോകത്ത് ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ‘യു എയ്സ്’ (YU ACE) എന്ന് പേരിട്ടിരിക്കുന്ന ഫോണിന്റെ വില 5999 രൂപയാണ്.13 മെഗാപിക്സല്‍ മെയിന്‍ ക്യാമറയും 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്. 5.45 ഇഞ്ച് എച്ച്.ഡി. ഡിസ്പ്ലേ , 4000 എം.എ.എച്ച് ബാറ്ററി എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോയിലാവും പ്രവര്‍ത്തിക്കുക. എന്നാല്‍ പിന്നീട് ആന്‍ഡ്രോയിഡ് 9 ‘പൈ’യിലേക്ക് അപ്ഗ്രേഡ് ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു. സെപ്റ്റംബര്‍ ആറ് മുതല്‍ ഫ്ളിപ്പ്കാര്‍ട്ടിലൂടെ ഫോൺ ലഭ്യമാകും.
Post Your Comments