KeralaLatest News

എലിപ്പനി : 2 മരണം കൂടി

ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി

കോഴിക്കോട്: എലിപ്പനി ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. കോഴിക്കോട് ജില്ലയില്‍ വടകര മേപ്പയില്‍ ആണ്ടി, മലപ്പുറം ഏനക്കുളം എരിമംഗലം പട്ടേരിത്തൊടി പ്രമീള (42) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി. കോഴിക്കോട് ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് എലിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനാൽ നാലുലക്ഷത്തില്‍ അധികം പ്രതിരോധമരുന്നുകളാണ് ഇന്നലെ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തത്. എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രതിരോധ മരുന്ന് കഴിക്കാത്താവര്‍ക്ക് പനിയുടെ ലക്ഷണം വന്നാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന് ആന്‍ഡമാനിലെ എലിപ്പനി പ്രതിരോധ വിദഗ്ധന്‍ പറയുന്നു.

Also readഎലിപ്പനി ബാധിച്ച്‌ വീട്ടമ്മ മരിച്ചു; വി​വി​ധ ജി​ല്ല​ക​ളി​ല്‍ ജാഗ്രത നിര്‍ദേശം

എലിപ്പനി പടരാനുള്ള സാധ്യതയെ കുറിച്ച് ആരോഗ്യ വകുപ്പ് തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പടരാനുണ്ടായ സാഹചര്യം കൂടുതലാണ്. പ്രതിരോധ മരുന്ന് കഴിക്കുന്നതിൽ ആളുകൾ വൈമുഖ്യം കാണിക്കുന്നു. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പരിശോധിച്ച്‌ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കാത്തുനില്‍ക്കാതെ ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും പ്രളയബാധിത മേഖലയിലുള്ളവരും ഈ മേഖലകളോടു ബന്ധപ്പെട്ടവരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button