ആലപ്പുഴ: പ്രളയത്തിനു പിന്നാലെ എലിപ്പനി പടരുന്നതിനെതിരേ ജാഗ്രതാനിര്‍ദേശം. ആലപ്പുഴയില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടില്‍ പ്രസന്നകുമാറിന്റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചങ്ങം കരി ധര്‍മശാസ്താ ക്ഷേത്രത്തിലെ ജീവനക്കാരിയായ ഇവരുടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പുന്നപ്രയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
ALSO READ: വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു
കഴിഞ്ഞ ദിവസമാണ് ക്യാമ്പ് പിരിച്ചു വിട്ടതിനെ തുടർന്ന് ഇവർ തിരികെ വീട്ടിലെത്തിയത്. എന്നാൽ ബാധിച്ചതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എലിപ്പനി സ്ഥിരീകരിച്ച ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. കോഴിക്കോട് എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ കോഴിക്കോട് കഴിഞ്ഞ മാസം മാത്രം എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. എറണാകുളം ജില്ലയില്‍ രണ്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 11 പേര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തു കഴിഞ്ഞ ദിവസം രണ്ടു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.
Post Your Comments