തിരുവനന്തപുരം: പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ചയുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പ്രവചനം കൃത്യമായിരുന്നെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. 8,9 തീയതികളില്‍ മഴ ശക്തമാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കി. 14,15 ദിവസങ്ങളില്‍ പ്രത്യേക ബുള്ളറ്റിന്‍ പുറത്തിറക്കി. മഴ ശക്തമായ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനൊക്കെ രേഖകളുണ്ടെന്നും അധികൃതർ അറിയിച്ചു.
Read also: കേരളത്തെ മുക്കിയ പ്രളയത്തിന് കാരണം കാലാവസ്ഥാ നിരീക്ഷണത്തിലെ പിഴവ്: ഇ.ശ്രീധരന്‍
ഡല്‍ഹിയില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് വിശദമായ പത്രക്കുറിപ്പ് തയ്യാറാക്കാനുള്ള നീക്കത്തിലാണ് അധികൃതർ. പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വീഴ്ച വന്നതായി മുഖ്യമന്ത്രി ആരോപിച്ചത്.
Post Your Comments