ഹോളിവുഡ് നടി വെനേസ മാര്‍ക്വസിനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹോളിവുഡ് ടിവി സീരീസ് ‘ഇആര്‍’ ഇലെ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് വെനേസയാണ്. വെനേസ പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടുകയും ഇത് കണ്ട് യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് വെടിയുതിര്‍ക്കുകയുമായിരുന്നു. നടിയുടെ സ്വഭാവമാറ്റത്തെ തുടര്‍ന്ന് വീട്ടുടമയാണ് പോലീസിനെ വിളിച്ച് വീട് പരിശോധിക്കണമെന്നും അവരുടെ ക്ഷേമം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത്.
ALSO READ: ശാരീരിക ബന്ധത്തിന് തയ്യാറാകാത്ത മുൻ സൗന്ദര്യറാണിയെ വെടിവെച്ച് കൊന്നു
തുടർന്ന് ക്ഷേമ പരിശോധനയ്ക്കായി വെനേസയുടെ വീട്ടില്‍ പോലീസ് എത്തിയപ്പോഴായിരുന്നു സംഭവം. 49കാരിയായ നടി തോക്ക് ചൂണ്ടിയാണ് പുറത്തേക്ക് എത്തിയത്. എന്നാല്‍ ഇത് കളിത്തോക്ക് ആയിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മനസിലായില്ല. തോക്കുമായി എത്തിയ വെനേസ ആദ്യം ആത്മഹത്യഭീഷണി മുഴക്കി പിന്നീട് തോക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ചൂണ്ടുകയായിരുന്നു. ഈ സമയം ഒരു ഉദ്യോഗസ്ഥന്‍ നടിക്ക് നേരെ വെടിവെച്ചത്. ഇതിനു ശേഷമാണു നടിയുടെ കൈയ്യിലുണ്ടായിരുന്നത് ബിബി ടൈപ് സെമി ഓട്ടോമാറ്റിക് തോക്കാണെന്ന് മനസിലായത്.
Post Your Comments