ചെന്നൈ : നഗരത്തിലൂടെ സിനിമാ സ്റ്റൈലിൽ വടിവാൾ വീശി യാത്രക്കാരെ ഭീതിയിലാഴ്ത്തി കോളജ് വിദ്യാർഥികളുടെ ബസ് യാത്ര. ചെന്നൈയിലെ റെഡ് ഹിൽസിൽ നിന്ന് പുറപ്പെട്ട 57 എഫ് ബസിലാണ് ഒരുപറ്റം വിദ്യാർഥികൾ വടിവാളുമായി യാത്ര ചെയ്തത്. സംഭവത്തിൽ പ്രസിഡൻസി കോളജിലെ നാല് വിദ്യാർഥികളെ വാഷർമാൻപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
വടിവാൾ തറയിൽ ഉരസി തീപ്പൊരി സൃഷ്ടിക്കാൻ ശ്രമിക്കുന്ന വിദ്യാർഥികളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്ന്വേഷണത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകായായിരുന്നു. ഒരു വിദ്യാർഥിയെ മാത്രം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു. മറ്റുള്ളവരെ ദുർഗുണ പരിഹാര പാഠശാലയിലേക്കും അയച്ചു.
Also Read: മുടിയഴകിൽ സമൂഹമാധ്യമങ്ങൾ കീഴടക്കി കൊച്ച് സുന്ദരി : ചിത്രങ്ങൾ കാണാം
ഇതിനു മുൻപും വടിവാളും കത്തിയും ഉൾപ്പെടെയുള്ള മാരക ആയുധങ്ങളുമായി വിദ്യാർഥികൾ ആളുകളെ ഭയപ്പെടുത്തുന്ന യാത്രകൾ നഗരത്തിൽ നടത്തിയിട്ടുണ്ട്. വിദ്യാർഥികൾ നല്ല പ്രവർത്തനങ്ങൾ ചെയ്ത് വേണം വാർത്തയിൽ ഇടം നേടാനെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥൻ പ്രതികരിച്ചു.
Well! This is not a scene from some Tamil movie,These are students of presidency college playing with long sickles & swords in a govt bus on a broad daylight in Chennai city,threatening the public & co passengers!Hope @chennaipolice_ will nab these rowdies & put them behind bars! pic.twitter.com/6LzdhEfAWl
— Sanjeevee sadagopan (@sanjusadagopan) August 30, 2018
Post Your Comments