ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ എല്ലാ വാഹനങ്ങളും വിപണിയില്‍ തരംഗം സൃഷ്ടിച്ചവയാണ്. ബൈക്കുകളുടെ മികച്ച ഫോര്‍ട്ട് ഫോളിയോ തന്നെയാണ് അവരെ ഏറ്റവും മികച്ച വിപണനക്കാരാക്കുന്നതും. ടിവിഎസിന്റെ ഓരോ ബൈക്കുകളുടെ വരവും കൂടുതല്‍ ആഘോഷിക്കുന്നത് സാധാരാണക്കാരാണ്. ഇവര്‍ക്കുള്ള സന്തോഷ വാര്‍ത്തയായിട്ടാണ് 100 സിസിയുടെ റേഡിയോണുമായി കമ്പനി എത്തിയിരിക്കുന്നത്.
സ്‌റ്റൈലിഷ് ആക്‌സന്റ് ക്രോമില്‍ സുസ്ഥിരവും ആകര്‍ഷണീയവുമായ ഡിസൈനിലാണ് ടിവിഎസ് റേഡിയോണിനെ ഒരുക്കിയിരിക്കുന്നത്. ക്രോം ഹെസെലില്‍ സമന്വയിപ്പിച്ച പവര്‍ഫുള്‍ ഹെഡ്‌ലാമ്പും ഡേലാമ്പും ഇതിലുണ്ട്. ടാങ്കിലുള്ള തായ് പാഡ്, ക്രോം ഡിവൈസ് ക്ലസ്റ്റര്‍, ക്രോം സിലിണ്ടറുകള്‍ എന്നിവ റേഡിയോണിനു തനതായ ക്ലാസിക് ലുക്ക് നല്‍കുന്നു.
109.7 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് റേഡിയോണിനുള്ളത്. 7000 ആര്‍പിഎം, 8,7 എന്‍എം് ബൈക്കിന്റ വേഗത. നാല് ഗിയര്‍ ബോക്‌സുകളാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 10 ലിറ്റര്‍ സംഭരണ ശേഷിയാണ് ഇന്ധന ടാങ്കിനുള്ളത്. 63.3 കിലോമീറ്റര്‍ മൈലേജും ബൈക്കിനുണ്ട്. ഡല്‍ഹിയിലെ എക്‌സിബിഷന്‍ ഷോറൂമുകളില്‍ 48,400 രൂപയ്ക്കാണ് ബൈക്ക് എത്തിയത്.
ബൈക്കിന്റെ ഇരുവശത്തും ഡ്രം ബ്രേക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ മെച്ചപ്പെട്ട ബ്രേക്കിംഗ് നിയന്ത്രണമാണ് പ്രദാനം ചെയ്യുന്നത്. കൂടാതെ ഹബിള്‍ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍, വലിയ സീറ്റ്, 1,265 മില്ലീമീറ്റര്‍ വീല്‍ബേസ് 180 മില്ല്യണ്‍ ഗ്രൗണ്ട് ക്ലെറന്‍സ് 18 ഇഞ്ച് ബീപ്പറുള്ള അലോയ് അലോയ് വീല്‍, സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഡുറാ-ഗ്രിപ്പ് ടയറുകള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് സ്ലോട്ട്, പൈലിയണ്‍ ഗ്രാബ് റെയില്‍ എന്നിവയാണ് ബൈക്കിന്റെ മറ്റു പ്രത്യേകതകള്‍. വെളുപ്പ്, ബീയ്ജ്, പര്‍പ്പിള്‍ കറുപ്പ് നിറങ്ങളില്‍ ലഭ്യമായ ബൈക്കിന് അഞ്ചു വര്‍ഷത്തെ വാറണ്ടിയാണ് കമ്പനി നല്‍കുന്നത്. റേഡിയോണ്‍ വിപണിയില്‍ ഹീറോ സ്പ്‌ളെണ്ടറിനെതിരെ മികച്ച പ്രതിരോധം തീര്‍ക്കുമെന്നാണ് പൊതു സംസാരം.
100സിസി കമ്മ്യുട്ടര് സെഗ്‌മെന്റിലാണ് കമ്പനി റഡിയോണിനെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി പ്രതിവര്‍ഷം രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ബൈക്ക് മാര്‍ക്കറ്റ് വിപിയില്‍ 45 ശതമാനം ബുക്കിംഗ് ഷെയറാണ് ഇതിനുള്ളത്.
നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളില്‍ വരെ ബൈക്കിന് വന്‍ സ്വീകാര്യതയുണ്ടാവുമെന്ന് ടിവിഎസ് കമ്പനി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിക്ടര്‍, സ്‌പോര്‍ട്‌സ്, സ്റ്റാര്‍ സിറ്റി എന്നിവയാണ് കമ്പനിയുടെ മറ്റ് ബൈക്കുകള്‍.
ഇരുചക്രവാഹന വിപണിയില്‍ മൊത്തം 17 ശതമാനം വളര്‍ച്ചയാണ് ടിവിഎസ് മോട്ടോര്‍ കമ്പനി നേടിയത്. 2018ല്‍ ജൂലായില്‍ 307870 യൂണിറ്റുകള്‍ ബൈക്കുകള്‍ വിറ്റ കമ്പനി 2017ല്‍ 263339 യൂണിറ്റുകളാണ് വിറ്റത്. മോട്ടോര്‍ ബൈക്കുകള്‍, മോപ്പഡ്‌സ്, ഓട്ടോ റിക്ഷകള്‍ തുടങ്ങിയവും ഇതില്‍ ഉള്‍പ്പെടുന്നു.
ALSO READ:നീണ്ട കാത്തിരിപ്പിന് വിരാമം ; യുവാക്കളെ ലക്ഷ്യമിട്ട് കിടിലൻ സ്പോർട്സ് സ്കൂട്ടർ പുറത്തിറക്കി ടിവിഎസ്
Post Your Comments