ചെന്നൈ : മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലാതെ തമിഴ്നാട്. മുല്ലപ്പെരിയാര്‍ കേരളത്തിന് ഭീഷണിയില്ല. പ്രളയം സംബന്ധിച്ച് കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്നും, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 ല്‍ നിന്ന് 139 അടി ആക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന്റെ ഈ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചതുമാണ്. എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടി ആക്കി ഉയര്‍ത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിനോട് തമിഴ്നാട് അനുകൂലമായി പ്രതികരിക്കാത്തതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായതെന്ന് കേരളം അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് 13 ഷട്ടറുകളും ഒരുമിച്ചു തുറക്കേണ്ടി വന്നതും മഹാ പ്രളയത്തിന് കാരണമായി.
Post Your Comments