
സൗത്താംപ്ടൺ: ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണില്‍ ഒന്നാം ഇന്നിങ്സിൽ 273 റണ്‍സിനു ഇന്ത്യ പുറത്ത്. ചേതേശ്വര്‍ പുജാര പൊരുതി നേടിയ ശതകത്തിന്റെ ബലത്തിൽ 27 റണ്‍സിന്റെ നേരിയ ലീഡ് ഇന്ത്യയ്ക്ക് മത്സരത്തില്‍ സ്വന്തമാക്കാനായിട്ടുണ്ട്. കരിയറിൽ തൻറെ പതിനഞ്ചാം സെഞ്ചുറിയാണ് പുജാര ഇന്ന് സ്വന്തമാക്കിയത്.
Also Read: ഏഷ്യൻ ഗെയിംസ് ഹോക്കി: ജപ്പാനോട് തോറ്റ് ഇന്ത്യൻ വനിതകൾക്ക് വെള്ളി
പുജാരയ്ക്ക് പിന്തുണ നല്കി ഇഷാന്ത് ശര്‍മ്മയും(14), ജസ്പ്രീത് ബുംറയും(6) ഇന്നിംഗ്സിന്റെ അവസാനം നടത്തിയ ചെറുത്ത് നില്പാണ് ലീഡ് നേടുവാന്‍ ഇന്ത്യയെ സഹായിച്ചത്. ഇംഗ്ലണ്ടിനായി മോയിന്‍ അലിയാണ് ഇന്ത്യന്‍ മധ്യനിരയെയും വാലറ്റത്തെയും കുഴക്കി അഞ്ച് വിക്കറ്റ് നേടിയത്.
Post Your Comments