ജാക്കർത്ത : ഏഷ്യൻ ഗെയിംസിൽ പുരുഷ സ്ക്വാഷ് ടീമിന് വെങ്കലം. സെമിയിൽ ഹോങ്കോങ്ങിനോട് ആണ് പുരുഷ ടീം തോറ്റത്. നേരത്തെഇന്ത്യൻ വനിതാ ടീം മലേഷ്യയെ അട്ടിമറിച്ച് ഫൈനലിൽ പ്രവേശിച്ചിരുന്നു. ദീപിക പള്ളിക്കല്‍ – ജോഷ്ന ചിന്നപ്പ സഖ്യം ആണ് സ്വർണ പ്രതീക്ഷയുമായി ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്.
6 വർഷത്തെ ഇടവേളക്ക് ശേഷം രാജ്യത്തിന് സ്വർണം നേടി കൊടുക്കാൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ഇന്ന് ജപ്പാനെ നേരിടും. 1982 ലെ ഗെയിംസിൽ ആണ് ഇന്ത്യൻ വനിതാ ഹോക്കി ടീം അവസാനമായി സ്വർണ മെഡൽ നേടുന്നത്. വനിതാ ഹോക്കി ആദ്യമായി ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയ വർഷമാണ് 1982. പിന്നീട് ടീം ഫൈനലിൽ എത്തുന്നത് 1998 ലാണ്. അന്ന് 2-1 നു അവർ സൗത്ത് കൊറിയയോട് തോറ്റിരുന്നു. 2006 ലും 2014 ലും ഇന്ത്യക്ക് വെങ്കലം കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 6:30നു ആണ് ഫൈനല്‍.
Post Your Comments