India

റെയിൽവേ വികസനത്തിന് ചൈനയ്ക്കൊപ്പം നേപ്പാളിനെ സഹായിക്കാനൊരുങ്ങി ഇന്ത്യ

കാഠ്മണ്ഡു: കാഠ്മണ്ഡുവിനെ ബിഹാറിലെ റക്സ്വാലുമായി ബന്ധിപ്പിക്കുന്ന റയിൽവേ പദ്ധതിക്ക് ചൈനയ്‌ക്കൊപ്പം സഹായം നൽകാനൊരുങ്ങി ഇന്ത്യ. ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റിവ് ഫോർ മൾട്ടി സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപറേഷൻ‌ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നേപ്പാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയുടെ സാധ്യതകളെക്കുറിച്ചു പഠിക്കുന്നതിനായി കരാറിൽ ഒപ്പിട്ടു.

Read also: സ്വതന്ത്ര ദിനത്തിൽ നേപ്പാളിന്‌ ഇന്ത്യയുടെ സ്നേഹ സമ്മാനം: 30 ആംബുലൻസും 6 ബസും

നേപ്പാളിലെ യാത്രാ, ചരക്ക് ഗതാഗതങ്ങൾ ഇതിലൂടെ സുഗമമാകുമെന്നാണു കരുതുന്നത്. ബിഹാറിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള റെയിൽവേ ലൈനിന് 130 കിലോമീറ്ററാണ് ദൈർഘ്യം. നിർമാണം പൂർത്തിയാകുന്നതോടെ നേപ്പാളിലെ രണ്ടാമത്തെ മാത്രം റെയിൽവേ ട്രാക്കായിരിക്കും ഇത്. റക്സ്വാൽ– കാഠ്മണ്ഡു റെയിൽവേ ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ചയും വികസനവും ഉറപ്പാക്കുമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button