ന്യൂഡല്‍ഹി: കരസേന മേധാവി നേപ്പാളിലേക്ക്. ഉന്നത സൈനികതല ചര്‍ച്ചകള്‍ക്കായി കരസേന മേധാവി ജനറല്‍ എം.എം. നരവനെ നവംബറിൽ മൂന്നു മുതല്‍ ആറുവരെ നേപ്പാളില്‍ സന്ദര്‍ശനം നടത്തും. അതിര്‍ത്തി പ്രശ്നങ്ങളെത്തുടര്‍ന്ന് ഉലഞ്ഞുനില്‍ക്കുന്ന ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധം പൂര്വസ്ഥിതിയിലാക്കാനാവുമെന്ന പ്രതീക്ഷയോടെയാണ് സന്ദര്‍ശനം.
Read Also: ഇന്ത്യയുടെ വാഗ്ദാനം നേപ്പാള്‍ തള്ളി
എന്നാൽ സന്ദര്‍ശന വേളയില്‍ പരമ്പരാഗത പതിവനുസരിച്ച് നേപ്പാള്‍ സൈന്യത്തിെന്റ ജനറല്‍ പദവി ബഹുമാന സൂചകമായി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി ജനറല്‍ എം.എം. നരവനെക്ക് സമര്‍പ്പിക്കും. സമാനരീതിയില്‍ നേപ്പാളിെന്റ കരസേന മേധാവി ജനറല്‍ പൂര്‍ണചന്ദ്ര ഥാപ്പക്കും ആദരസൂചകമായി ഇന്ത്യന്‍ കരസേനയുടെ നേതൃപദവി ബഹുമതി നല്‍കും.
ഇരു രാജ്യങ്ങളും തമ്മിലെ പ്രതിരോധ-സുരക്ഷ മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനുതകുന്ന ചര്‍ച്ചകള്‍ നടക്കുമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ മേയില്‍ ഉത്തരാഖണ്ഡിെന്റ പലഭാഗങ്ങളും തങ്ങളുടേതെന്ന അവകാശവാദത്തോടെ നേപ്പാള്‍ ഭൂപടം പുറത്തിറക്കിയതാണ് ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദത്തിന് വിള്ളല്‍ വീഴ്ത്തിയത്.
Post Your Comments