Latest NewsGulf

യുഎഇയില്‍ സ്വര്‍ണവിലയില്‍ മാറ്റം; മാറിയ നിരക്ക് ഇങ്ങനെ

ദിര്‍ഹം ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന വിനിമയമൂല്യമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്

അബുദാബി: യുഎഇയില്‍ സ്വര്‍ണ വിലയില്‍ മാറ്റം. സ്വര്‍ണ വില വീണ്ടും കുറഞ്ഞു. സ്വര്‍ണം 22 കാരറ്റ് ഗ്രാമിന് 136.75 ദിര്‍ഹമാണ് ദുബായ് വിപണിയിലെ നിരക്ക്. 24 കാരറ്റ് ഗ്രാമിന് 145 ദിര്‍ഹം 75 ഫില്‍സ്, 21 കാരറ്റ് ഗ്രാമിന് 130 ദിര്‍ഹം 50 ഫില്‍സ്, 18 കാരറ്റ് 112 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റു നിരക്കുകള്‍.

രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനു വഴിയൊരുക്കിയ അമേരിക്കന്‍ ഡോളറിന്റെ മികവ് തന്നെയാണ് സ്വര്‍ണവിപണിയിലും പ്രതിഫലിച്ചത്. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ് ആഗോളതലത്തില്‍ സ്വര്‍ണവില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഡോളര്‍ കരുത്തു പ്രാപിച്ചതോടെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുകയാണ്.

Also Read : വ്യാപാരികള്‍ക്ക് ആശ്വസിക്കാം : യുഎഇയില്‍ സ്വര്‍ണത്തിനുള്ള വാറ്റില്‍ ഇളവ്

ദിര്‍ഹം ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും ഉയര്‍ന്ന വിനിമയമൂല്യമാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. ഈ പ്രവണത തുടരാന്‍ തന്നെയാണ് സാധ്യതയുള്ളത്. ഔണ്‍സിന് 1203 യുഎസ് ഡോളറാണ്. കുറഞ്ഞ വില ആവശ്യക്കാര്‍ക്ക് സ്വര്‍ണം സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരമായി വിലയിടിവ് മാറിയിട്ടുണ്ട്. അടുത്തകാലത്തായി സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും വിപണിക്ക് ഗുണകരമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button