ചെന്നൈ: പ്രമുഖ സിനിമാനടിയുടെ കാമുകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടി വിഷ്ണുപ്രിയയുടെ കാമുകനാണ് കൊല്ലപ്പെട്ടത്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ എന്ന 28 കാരനെയാണ് കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സിനിമാനടിയുടെ കാമുകനായ ടാക്‌സി ഡ്രൈവറെയാണ് പിതാവ് വാടകകൊലയാളികളെ ഉപയോഗിച്ച് കഴുത്തറുത്തുകൊലപ്പെടുത്തിത്,. പിതാവ് നല്‍കിയ കരാറില്‍ നാലംഗ വാടകക്കൊലയാളി സംഘം ഡ്രൈവറെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. .
പ്രഭാകരന് വിഷ്ണുപ്രിയോടുണ്ടായ അടുപ്പത്തെ പിതാവ് സൂര്യ നാരായണന് കടുത്ത എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചു.
Read also : അഞ്ചലിലെ ആത്മഹത്യ കൊലപാതകം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊടൈക്കനാല്‍ സിറ്റിവ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് നടിയുമായി പ്രണയം ഉള്ളതായി വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നാലംഗസംഘം പിടിയിലായത്.
കൊലപ്പെടുത്താനായി മണികണ്ഠന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ സൂര്യനാരായണന്‍ നിക്ഷേപിച്ചിരുന്നു. 13 സെന്റ് നിലവും വാഗ്ദാനവും ചെയ്തു. പ്രഭാകരന്റെ മൊബൈഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയത്.
Post Your Comments