Latest NewsKerala

അഞ്ചലിലെ ആത്മഹത്യ കൊലപാതകം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

അഞ്ചല്‍•കൊല്ലം പത്തനാപുരത്ത് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി രാജന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. രാജന്റെ ഭാര്യ മഞ്ജുവും ഇവരുടെ സുഹൃത്ത് അജിയും ചേര്‍ന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 24 നാണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭികത ഒന്നും ഉണ്ടായിരുന്നില്ല. രാജന്റെ മക്കളുടെ മൊഴിയിലെ വൈരുദ്ധ്യമാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

മദ്യത്തില്‍ രാസവസ്തു ചേര്‍ത്ത് നല്‍ക്കി മയക്കിയ ശേഷം രാജനെ ശ്വാസം മുട്ടിച്ച് ഭാര്യ മഞ്ജുവും സുഹൃത്ത് കിളിമാനൂര്‍ അജിത്തും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ശുചിമുറിയില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കുകയായിരുന്നു.

പത്തനാപുരം സി.ഐയുടെ നേതൃത്വത്തലുള്ള അന്വേഷണ സംഘം പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

രാജന്‍ -മഞ്ജു ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

മഞ്ജുവിന്റെ സഹോദരിയെ പീഡിപ്പിച്ച കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ അജിത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button