Latest NewsIndiaNews

അമ്മയുടെ രഹസ്യകാമുകനെ യുവാവ് ലൈംഗികാവയവം മുറിച്ചു മാറ്റിയ ശേഷം കല്ലിനിടിച്ചു കൊന്നു

ലക്നൗ: അമ്മയുടെ രഹസ്യകാമുകനെ യുവാവ് ലൈംഗികാവയവം മുറിച്ചു മാറ്റിയ ശേഷം കല്ലിനിടിച്ചു കൊന്നു. ലക്നൗവിലാണ് ക്രൂരമായ കൊല നടന്നത്. സംഭവത്തില്‍ 23കാരന്‍ അറസ്റ്റിലായി. അമിതമായി മദ്യം നല്‍കി ഉന്മത്തനാക്കിയ ശേഷമായിരുന്നു കൃത്യം നടത്തിയത്.

Read Also: പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം: എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

മെയ് 23 ന് പുലര്‍ച്ചെ പിഎസിയ്ക്ക് സമീപം 35 ബറ്റാലിയനിലെ ബന്ദിയില്‍ ഒരു മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ലക്നൗവിലെ ഡാലിഗഞ്ച് സ്വദേശിയായ സിദ്ധാര്‍ത്ഥ് കുമാര്‍ മിശ്ര എന്ന 34 കാരന്റേതാണ് മൃതദേഹമെന്ന് കുടുംബം തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മദിയാവോന്‍ സ്വദേശിയായ 23 കാരന്‍ അനുപം തീവാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിന്‍ഹാത്ത് ഏരിയയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി നോക്കുന്ന ഇയാള്‍ പിന്നീട് കുറ്റം സമ്മതിക്കുകയും ചെയ്തു.

സിദ്ധാര്‍ത്ഥിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സഹോദരന്‍ ബിന്ദുമിശ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുറ്റം സമ്മതിച്ച അനുപം തീവാരി അമ്മയുമായുള്ള സിദ്ധാര്‍ത്ഥിന്റെ രഹസ്യബന്ധം ഇഷ്ടമില്ലാതിരുന്നതിനെ തുടര്‍ന്നാണ് കൊല ചെയ്തതെന്നാണ് പോലീസിനോട് പറഞ്ഞത്. മെയ് 22 ന് വൈകിട്ട് ഇരയെ നന്നായി മദ്യം നല്‍കി സല്‍ക്കരിച്ച ശേഷം അനുപം സിദ്ധാര്‍ത്ഥയെ റഹീംനഗറിലെ ബന്ദയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും മദ്യലഹരിയില്‍ കൊല ചെയ്യുകയുമായിരുന്നു.

ആദ്യം ഒരു കല്ലെടുത്ത് സിദ്ധാര്‍ത്ഥിന്റെ തലയ്ക്കടിച്ചു. അതിന് ശേഷം സിദ്ധാര്‍ത്ഥിന്റെ ലൈംഗികാവയവം മുറിച്ചുമാറ്റി. കൊല ചെയ്യുന്നതിന് മുമ്പ് കൃത്യം നടത്തിയ ശേഷം പിടിക്കപ്പെടാതെ എങ്ങിനെ രക്ഷപ്പെടാം എന്ന് മനസ്സിലാക്കാന്‍ ദൃശ്യം സിനിമ താന്‍ 21 തവണ കണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button