ഹൈദരാബാദ്: പ്രണയാഭ്യര്‍ഥന നിരസിച്ച പത്താം ക്ലാസുകാരിയെ എന്‍ജിനിയറിംഗ് വിദ്യാർത്ഥി കഴുത്തറുത്ത് കൊന്നു. ഹൈദരാബാദിലെ സംഗ റെഡ്ഡി ജില്ലയിൽ നികിത എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അരവിന്ദ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. അയല്ക്കാരായിരുന്ന പെണ്‍കുട്ടിയും യുവാവും തമ്മില്‍ വര്‍ഷങ്ങളോളം സുഹൃത്തുകളായിരുന്നു. തുടർന്ന് സൗഹൃദം പ്രണയമായി മാറിയതോടെ പെണ്‍കുട്ടി അകൽച്ച കാണിച്ചതാണ് യുവാവിനെ ചൊടിപ്പിച്ചത്.
Read also: വീണ്ടും ആള്‍ക്കൂട്ടക്കൊല; ഇരുപത് വയസുകാരനെ തല്ലിക്കൊന്നു
തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ അരവിന്ദ് കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. രക്തം വാര്‍ന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post Your Comments