Latest NewsKerala

ദുരിതാശ്വാസ നിധിയിലേക്ക്‌ സി.പി.എം നല്‍കിയത് ഇത്രയും തുകയാണ്: ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്ത്

സി.പി.ഐ (എം) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 26.43 കോടിയോളം രൂപ

തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്‌ സി.പി.ഐ (എം) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 26.43 കോടിയോളം രൂപ. സി.പി.ഐ (എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട്‌ സമാഹരണത്തിലൂടെ ഇതുവരെയായി ലഭിച്ച 26,43,22,778/- (ഇരുപത്തിയാറ്‌ കോടി നാല്‍പ്പത്തിമൂന്ന്‌ ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിയെട്ട്‌) രൂപ ഏരിയാ കമ്മിറ്റികള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി.

ഏറ്റവും കൂടുതല്‍ സമാഹരിച്ചത് കണ്ണൂര്‍ ജില്ലക്കമ്മറ്റിയാണ്. 7 കോടി 84 ലക്ഷം രൂപ. ഏറ്റവും കുറവ് പ്രളയബാധിത ജില്ലയായ പത്തനംതിട്ടയാണ് 20 ലക്ഷം രൂപ. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ രണ്ട് കോടിയിലേറെ രൂപ സമാഹരിച്ചു.

ജില്ലാ തിരിച്ചുള്ള തുക

1. കാസര്‍കോഡ്‌ – 13412490
2. കണ്ണൂര്‍ – 78442969
3. വയനാട്‌ – 3500000
4. കോഴിക്കോട്‌ – 23153268
5. മലപ്പുറം – 25866644
6. പാലക്കാട്‌ – 24012161
7. തൃശ്ശൂര്‍ – 20918862
8. എറണാകുളം – 3921006
9. ഇടുക്കി – 2100000
10. കോട്ടയം – 13600000
11. ആലപ്പുഴ – 6979523
12. പത്തനംതിട്ട – 2037701
13. കൊല്ലം – 20819430
14. തിരുവനന്തപുരം – 25558724

ആകെ – 26,43,22,778

shortlink

Related Articles

Post Your Comments

Related Articles


Back to top button