Latest NewsNewsIndia

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എയിലുള്ള വാദം ജനുവരിയിലേക്ക് മാറ്റി

പഞ്ചായത്ത് ഇലക്ഷന് കഴിയുന്നത് വരെ വാദം കേൾക്കുന്നത് മാറ്റി വയ്ക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടു

ന്യൂഡൽഹി: കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആർട്ടിക്കിൾ 35 എ ക്കെതിരായുള്ള ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ആർട്ടിക്കിൾ 35 നു മേലുള്ള എന്ത് ചർച്ചയും സംസ്ഥാനത്ത് വലിയ പ്രത്യാക്രമണങ്ങൾക്ക് വഴി വെയ്ക്കും എന്ന് സംസ്ഥാന സർക്കാരും കേന്ദ്രവും അഭിപ്രായപ്പെട്ടിരുന്നു.

പഞ്ചായത്ത് ഇലക്ഷന് കഴിയുന്നത് വരെ വാദം കേൾക്കുന്നത് മാറ്റി വയ്ക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മറിച്ചു സംഭവിച്ചാൽ അത് താഴ്‌വരയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നും കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി വാദം കേൾക്കുന്നത് 2019 ജനുവരിയിലേക്ക് മാറ്റി.

കാശ്മീരിൽ ഇന്നും ജനജീവിതം വിഘടന വാദികൾ നടത്തിയ ബന്ദിൽ ബുദ്ധിമുട്ടി. കാശ്മീരിൽ പ്രാദേശിക തിരഞ്ഞെടുപ്പ് നടക്കുന്നത് 8 ഘട്ടങ്ങൾ ആയിട്ടാണ്. സെപ്റ്റംബറിൽ തുടങ്ങി ഡിസംബർ വരെ ഇത് നീളും.

ആർട്ടിക്കിൾ 35 എ വകുപ്പ് പ്രകാരം അന്യസംസ്ഥാനക്കാർക്ക് കാശ്മീരിൽ വസ്തു വാങ്ങുന്നതിനു അധികാരമില്ല, തദ്ദേശ വാസികൾ ആരെന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാരിന് ആണ്. ഇതിനു പുറമെ പുറത്തു ഉള്ള ആരെയെങ്കിലും വിവാഹം കഴിക്കുന്ന യുവതിക്ക് കാശ്മീരിൽ ഉള്ള സ്വത്തുക്കളൂടെ മേൽ ഉള്ള അവകാശം നഷ്ടം ആകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button