Latest NewsKeralaNews

യുവ നടി ആക്രമിക്കപ്പെട്ട കേസ്: ഇവർ നിര്‍ണായക സാക്ഷികൾ; കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിലെത്തിച്ച അഭിഭാഷകരെ കോടതി ഇന്നു വിസ്തരിക്കും

കൊച്ചി: കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങൾ നിയമപ്രകാരം കോടതിയിലെത്തിച്ച അഭിഭാഷകരെ കോടതി ഇന്നു വിസ്തരിക്കും. കേസിൽ ഇവർ നിര്‍ണായക സാക്ഷികൾ ആണ്. സംഭവത്തിനു ശേഷം നടി പൊലീസിനു പരാതി നൽകിയതിനെ തുടർന്ന് മുഖ്യപ്രതി സുനിൽകുമാർ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും അതു പകർത്തിയ പെൻഡ്രൈവും അഭിഭാഷകർ വഴി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതികൾ മൊബൈൽ ഫോൺ വാങ്ങിയ കടയുടെ ഉടമയെയും ഇന്നു വിസ്തരിക്കും.

അതേസമയം, കേസിന്‍റെ വിചാരണയ്ക്കിടെ നടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അഞ്ചാം പ്രതി സലീമിനെതിരെ കേസ് എടുക്കാനാണ് പ്രത്യേക കോടതി, നോര്‍ത്ത് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്.

പ്രോസിക്യൂട്ടറുടെ പരാതിയിലാണ് നടപടി. സലീമിന്‍റെ പക്കല്‍ നിന്ന് കോടതി മുറിക്കുള്ളിലെ ദൃശ്യങ്ങളാണ് കണ്ടെടുത്തത്. നടിയും ദിലീപടക്കമുള്ള പ്രതികൾ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യങ്ങളും ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്‍റെ ചിത്രങ്ങളും പ്രതിയുടെ ഫോണിലുണ്ട്.

ALSO READ: യുവ നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഇന്ന് പരിശോധിക്കും

പ്രതി ഫോണിൽ ചിത്രങ്ങളെടുക്കുന്നത് പൊലീസിനെ പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. കേസിൽ രഹസ്യവിചാരണയാണ് നടക്കുന്നത്. കർശന നിയന്ത്രണമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button