![](/wp-content/uploads/2018/04/crime-1.png)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മംഗോള്‍പൂരിയില്‍ ഗുണ്ടാ സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ അതി ദാരുണമായി കൊല്ലപ്പെട്ടു. മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടകള്‍ ഭീകാരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആള്‍ക്കൂട്ടത്തെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള കത്തികൊണ്ടാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മറ്റ് മൂന്നു പേര്‍ക്ക പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ആക്രമണമാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. മറ്റാരെയോ ലക്ഷ്യമിട്ട് മുഖം മൂടി ധരിച്ച് മംഗോള്‍പൂരിയില്‍ എത്തിയ ഇവര്‍, അയാളെ കാണാത്തതിനാലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു. കറംവീര്‍(47), ദിനേശ് (30) എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിനയ് (25), ഇര്‍ഷാദ് (28 ) എന്നിവര്‍ ഗുരുതര പരിക്കുകളോടെ ഡല്‍ഹിയിലെ സജ്ഞയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ പോലീസ് ഈ പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ച് വരികയാണ്.
ALSO READ:വീണ്ടും ആള്‍ക്കൂട്ടക്കൊല; ഇരുപത് വയസുകാരനെ തല്ലിക്കൊന്നു
ഇതേസമയം മഗോള്‍പുരിയിലെ നോര്‍ത്ത് ബ്ലോക്കിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഡല്‍ഹി ജല വകുപ്പ് ഉദ്യോഗസ്ഥനായ സുരേഷ്(50) ന് പരിക്കേറ്റു. അയല്‍വാസിയുടെ കത്തികൊണ്ടുള്ള ആക്രമണത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments