തിരുവനന്തപുരം: പ്രളയക്കെടുതി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശന്പളം സംഭാവന ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലുമായുള്ള സൗഹൃദം അവസാനിപ്പിച്ചു വി ടി ബൽറാം.ബല്‍റാമിന്റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ എമ്പോക്കിയെന്ന് വിളിച്ച അവഹേളിച്ചുകൊണ്ടുള്ള അദ്ധ്യാപകന്റെ കമന്റ് അശോകന്‍ ചരുവില്‍ ലൈക്ക് ചെയ്തിരുന്നു. ഇതാണ് ബല്‍റാമിനെ ചൊടിപ്പിച്ചത്. ഇതിന് അതേ ഭാഷയില്‍ മറുപടി നല്‍കിയ ബല്‍റാം ചരുവിലുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു അദ്ധ്യാപകന്‍ ഒരു ജനപ്രതിനിധിയെ പരസ്യമായി അവഹേളിക്കുന്നതിനെ ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കുന്ന നിങ്ങളൊക്കെ എന്ത് സാംസ്കാരിക പ്രവര്‍ത്തകരാണെന്ന് തന്റെ ഫേസ്ബുക്ക് ഫ്രണ്ട് കൂടിയായ അശോകന്‍ ചരുവിലിനോട് ബല്‍റാം ചാറ്റ് ബോക്സിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ ‘നീ’ എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലെന്നായിരുന്നു ചരുവിലിന്റെ മറുപടി. മാത്രമല്ല, ആ കമന്റിന് 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമെന്നും പറഞ്ഞു. ഇതോടെയാണ് അദ്ധ്യാപകന്‍ ഉപയോഗിച്ച എമ്പോക്കി എന്ന വാക്ക് തന്നെ ബല്‍റാം ചരുവിലിനെതിരെ ഉപയോഗിച്ചത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
എന്ത് വലിയ നുണയനാണ് സി.പി.എം സാംസ്‌കാരിക സംഘടനയുടെ പ്രസിഡന്റായ അശോകന്‍ ചരുവില്‍ എന്നയാള്‍! എത്ര കബളിപ്പിക്കുന്ന തരത്തിലാണ് അയാള്‍ ഒരു സ്‌ക്രീന്‍ ഷോട്ട് സ്വന്തം വാളില്‍ ഇട്ട് രോധിക്കുന്നത്!
എന്റെ വാളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനായ ഒരാള്‍ വന്ന് ”പുന്നാര മോനേ’, ‘എമ്പോക്കി’ എന്നൊക്കെപ്പറഞ്ഞ് അധിക്ഷേപം നടത്തിയ കമന്റ് ഇദ്ദേഹം ലൈക് ചെയ്തപ്പോള്‍ അതിലെ ഔചിത്യമാണ് ദീര്‍ഘകാലമായി ഫേസ്ബുക്ക് ഫ്രണ്ടായ ഇദ്ദേഹത്തോട് ചാറ്റ് ബോക്സില്‍ ചോദിച്ചത്. ലൈക് എന്നത് പൂര്‍ണ്ണ പിന്തുണയാണ് എന്നാണല്ലോ ഫേസ്ബുക്കിലെ സിപിഎമ്മുകാരുടെ വാദം. വ്യക്തിബന്ധം വച്ചുള്ള എന്റെ ചോദ്യത്തിന് ഈ സാംസ്‌ക്കാരിക നായകന്‍ നല്‍കിയ മറുപടിയാണ് ഞാനീ ഇടുന്ന യഥാര്‍ത്ഥ സ്‌ക്രീന്‍ ഷോട്ടില്‍ ഉള്ളത്.
‘നീ’ എന്നതൊഴിച്ചാല്‍ ആ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ പറഞ്ഞതില്‍ ഒരു തെറ്റും ഇല്ലാത്രേ. ആ കമന്റിന് ഇയാള്‍ 95 മാര്‍ക്കും എ പ്ലസ് ഗ്രേഡും നല്‍കുമത്രേ. സാംസ്‌ക്കാരിക നായകന് പരിഹാസം പൊട്ടിയൊലിക്കുകയാണ്. എന്നാല്‍പ്പിന്നെ ഇയാള്‍ക്ക് ഒരപാകതയും തോന്നാത്ത ആ വാക്കുകള്‍ തന്നെ പറഞ്ഞ് ഈ ഫേസ്ബുക്ക് സൗഹൃദം അവസാനിപ്പിച്ചേക്കാമെന്ന് ഞാനും കരുതി. അതിന്റെ പേരില്‍ നിലവാര സര്‍ട്ടിഫിക്കറ്റുമായി നടക്കുന്നവരോട് നമോവാകം.
Post Your Comments