ദുബായ്: യു.എ.ഇയില്‍ കാലാവസ്ഥ മാറുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. വെന്തുരുകുന്ന ചൂടില്‍ നിന്നും യു എ ഇ ശൈത്യ കാലത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂടിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ട്.
Read also : യു.എ.ഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ്
സാധാരണ താപനില 40 ഡിഗ്രിയില്‍ നിന്നും 38 ആയി കുറഞ്ഞിട്ടുണ്ട്. ഹ്യുമിഡിറ്റി ലെവല്‍ സൂര്യാസ്തമയത്തിന് മുമ്പ് 70 ശതമാനത്തിലും, വൈകുന്നേരത്തോടെ 84 ലും എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. വെള്ളിയാഴ്ച താപനില 36 വരെ കുറഞ്ഞേക്കും. ശനിയാഴ്ച പകലും ചൂട് തുടരാനാണ് സാധ്യത. ചിലയിടങ്ങളില്‍ ഇളം തണുപ്പ് കാറ്റ് വീശിയതായും റിപോര്‍ട്ടുണ്ട്. 49.7 ഡിഗ്രി സെല്‍ഷ്യസാണ് ഇത്തവണത്തെ ഉയര്‍ന്ന താപനില. കഴിഞ്ഞ തിങ്കളാഴ്ച അബുദാബി മസറിയയില്‍ ഉച്ചയ്ക്ക് 2.30നാണ് 49.7 രേഖപ്പെടുത്തിയത്.
Post Your Comments