ദുബായ്: യു.എ.ഇയിലെ കാലാവസ്ഥയെ കുറിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് ഇങ്ങനെ. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ കാലാവസ്ഥ ഏതാനും ചില ദിവസങ്ങള്‍ കൂടി മാത്രമേ തുടരൂ എന്നാണ് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
read also : യുഎഇയിൽ കാലാവസ്ഥ വ്യതിയാനം
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ചില ഉള്‍പ്രദേശങ്ങളില്‍ പരമാവധി 50 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില ഉയര്‍ന്നുവെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. എന്നാല്‍ സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തിലും ചൂട് കൂടുതലായിരിക്കുമെങ്കിലും കഴിഞ്ഞ രണ്ട് മാസങ്ങളിലെ അപേക്ഷിച്ച് കുറവായിരിക്കും. അടുത്ത നാല് മാസങ്ങള്‍ കൊണ്ട് താപനില പടിപടിയായി കുറഞ്ഞുവരുമെന്നാണ് പ്രവചനം. വരും ദിവസങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാഴ്ച മങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അതിരാവിലെയും വൈകുന്നേരങ്ങളിലും വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണം.
Post Your Comments