ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. സമാനമനസ്‌കരായ പാര്‍ട്ടികളെ ഒന്നിപ്പിക്കാനാണ് പവാറിന്റെ ശ്രമം. രണ്ടാഴ്ചക്കുള്ളില്‍ തീരുമാനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതേ സമയം പ്രതിപക്ഷ ഐക്യം സംസ്ഥാനംതോറും മതിയെന്ന പവാറിന്റെ നിലപാടിന് ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിപി ദേശീയ സമിതി അംഗീകാരം നല്‍കി.
മഹാരാഷ്ട്രയില്‍ പാര്‍ട്ടി നടത്തുന്ന സഖ്യനീക്കങ്ങള്‍ ഫലപ്രദമായ പ്രാദേശിക ഐക്യത്തിനുള്ള ഉദാഹരണമാണ്. ഈ മാതൃക മറ്റിടങ്ങളിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പു കാലത്ത് ആരേയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും, 1997ലും 2004ലും പാര്‍ട്ടി ഇതേ രീതിയാണ് നടപ്പാക്കിയതെന്നും പവാര്‍ പറഞ്ഞു.
ഇതേസമയം ഏഴാം തവണയും എന്‍സിപിയുടെ അധ്യക്ഷനായി ദേശീയ സമിതി ശരദ് പവാറിനെ തിരഞ്ഞെടുത്തു. പ്രവര്‍ത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ചുമതല പവാറിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജനറല്‍ സെക്രട്ടറിമാരായ ടി.പി. പീതാംബരന്‍, മന്ത്രി എ.കെ. ശശീന്ദ്രന്‍, മാണി സി. കാപ്പന്‍, എന്‍.എ. മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.
Post Your Comments