ലഖ്‌നൗ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ പടയൊരുക്കം തുടങ്ങി. അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബി.എസ്.പി), അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളാണ് ബി.ജെ.പിക്കെതിരായി കൈകോര്‍ക്കുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പില്‍, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി നിര്‍ണായക പങ്കാണ് വഹിക്കുകയെന്നതിനാലാണ് പടയൊരുക്കം അവിടെ നിന്ന് തന്നെ തുടങ്ങാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. 80 സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. സീറ്റുകള്‍ സംബന്ധിച്ചും ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച എന്‍.സി.പി ദേശീയ അധ്യക്ഷനും ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ മുന്നണിയിലെ പ്രധാനിയുമായ ശരദ് പവാര്‍ ബി.എസ്.പി അധ്യക്ഷ മായാവതിയുമായി ചര്‍ച്ച നടത്തിയിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ സീറ്റ് ധാരണ സംബന്ധിച്ചും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. യു.പിയിലെ സഖ്യ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
Post Your Comments