Latest NewsKeralaNews

പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ തീരുമാനം

ഇതിനു നേതൃത്വം നല്കാൻ മുതിർന്ന ഐഎഎസ് ഓഫീസറെ സ്പെഷ്യൽ ഓഫീസർ ആയി നിയമിക്കും

തിരുവനന്തപുരം: പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. ഇതിനു നേതൃത്വം നല്കാൻ മുതിർന്ന ഐഎഎസ് ഓഫീസറെ സ്പെഷ്യൽ ഓഫീസർ ആയി നിയമിക്കും. വിദഗ്ദ്ധ ഏജൻസിയെ കൊണ്ട് പഠനം നടത്തി യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം നടത്താൻ ആണ് തീരുമാനം.

വെള്ളപ്പൊക്കത്തിൽ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം നശിച്ചെന്നും പമ്പയിലെ ഒരു പാലം വെള്ളം കയറിയത് കാരണം മൂടപ്പെട്ടു, ടോയ്‌ലെറ്റ് കോംപ്ലക്സ് തകർന്നു, പാർക്കിംഗ് ഏരിയ നശിച്ചു, 1115 കിലോമീറ്റർ റോഡ് തകർന്നു. ഇത് ആംബുലൻസ് എന്നിവ പോകാൻ പോലും യോഗ്യം അല്ലാതായി. പൊലീസ് സ്‌റ്റേഷന്റെ ഒരു ഭാഗവും ഇടിഞ്ഞു. ആശുപത്രി, പമ്പ് ഹൌസ് എന്നിവ ഉപയോഗിക്കാൻ കഴിയാതെ അവസ്ഥയിൽ ആയെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.

മൂന്ന് പാലങ്ങൾ നിർമിക്കാൻ സൈന്യത്തെ ഏൽപ്പിച്ചിട്ടുണ്ട്. നവംബറിലെ ശബരിമല സീസണിന് മുന്നേ തകർന്നത് എല്ലാം ശരിയാക്കാൻ ആണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button