തിരുവനന്തപുരം: കേരളം നേരിട്ട പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി, സോമനാഥ് ചാറ്റര്‍ജി എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്.പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ലോകമെങ്ങും നിന്നും സഹായം പ്രവഹിക്കുമ്പോള്‍ മലയാളത്തിന്റെ ആസ്ഥാന ഗായകന്‍ യേശുദാസ് എവിടെയാണെന്ന ചോദ്യം ഉന്നയിച്ച് പി.സി.ജോര്‍ജ് എംഎല്‍എ.
Also Read : കേരളത്തിന്റെ പുനര്‍മിര്‍മാണവുമായി ബന്ധപ്പെട്ട് ഈ നാല് ഘടകങ്ങളാണ് നിലനില്‍ക്കുന്നത്: മുഖ്യമന്ത്രി
യേശുദാസിനൊപ്പം പേരെടുത്ത് പറയാതെ ചില സാഹിത്യകാരന്മാരെയും പിസി വിമര്‍ശിച്ചു. പിസിയുടെ ചോദ്യത്തിന് പിന്നാലെ യേശുദാസ് കേരളത്തില്‍ ഇല്ലായെന്നും അദ്ദേഹം അമേരിക്കയിലാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. യേശുദാസ് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും കേരളത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും താന്‍ ഒപ്പം ഉണ്ടെന്നും പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പളയദുരന്തം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയാണ് പിസി യേശുദാസ് എവിടെയെന്ന് ചോദിച്ചത്. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇടയ്ക്ക് കയറി പിസിയുടെ ചോദ്യം.
Post Your Comments