
ഫീനിക്സ്: സിറിഞ്ചുകള്‍കൊണ്ട് തീര്‍ത്ത ഹൃദയത്തിന് നടുവിൽ കുഞ്ഞിനെ കിടത്തി എടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാട്രീഷ്യ-കിമ്പര്‍ലി ദമ്പതികൾക്ക് വേണ്ടി ന്യൂബോണ്‍ ഫോട്ടോഗ്രാഫറായ സാമന്ത പാര്‍ക്കറാണ് ഫോട്ടോഷൂട്ട് നടത്തിയത്. 1616 സിറിഞ്ചുകള്‍കൊണ്ട് തീര്‍ത്ത ഹൃദയത്തിന് നടുവിലാണ് ലണ്ടന്‍ ഓനെയ്ല്‍ എന്ന കുഞ്ഞ് കിടക്കുന്നത്. ഐവിഎഫ് ചികിത്സക്കിടെ ലണ്ടന്‍റെ അമ്മ പാട്രീഷ്യക്ക് തന്‍റെ ശരീരത്തിലേറ്റുവാങ്ങേണ്ടി വന്നതാണ് ഈ സിറിഞ്ചുകളെല്ലാം.
Read also: പാപ്പരാസികൾ വൈറലാക്കിയ താരങ്ങളുടെ പുതിയ ചിത്രങ്ങൾ
പാട്രീഷ്യയും ഭര്‍ത്താവ് കിമ്പര്‍ലി ഒനീലും നാല് വർഷമാണ് കുഞ്ഞിന് വേണ്ടി ചികിത്സ നടത്തിയത്. ഏഴ് ഐവിഎഫ് ശ്രമങ്ങളും അതിനായി 1616 ഇഞ്ചക്ഷനുകളും പാട്രീഷ്യ ഏറ്റുവാങ്ങി. ഇതിനിടെ മൂന്ന് തവണ ഗര്‍ഭമലസുകയും ചെയ്തു. ഞങ്ങള്‍ കടന്നുപോയ വേദനകളിലൂടെ ആരെങ്കിലും കടന്നുപോകുന്നുണ്ടെങ്കില്‍ അവര്‍ക്കൊരു പ്രതീക്ഷയാകാനാണ് ഈ ചിത്രമെന്നാണ് പാട്രീഷ്യ വ്യക്തമാക്കുന്നത്. ചികിത്സ നടക്കുമ്പോള്‍ തന്നെ ന്യൂബോണ്‍ ഫോട്ടോഷൂട്ടിനുള്ള ഐഡിയയും ഇവര്‍ ആലോചിക്കുന്നുണ്ടായിരുന്നു.
Post Your Comments