Latest NewsIndia

ഭീതി പരത്തി കൊലയാളി മോമോ ഇന്ത്യയിലും;സംസ്ഥാനത്ത് രണ്ട് മരണം

പേടിപ്പെടുത്തുന്ന ചിത്രമാണ് സന്ദേശത്തിനൊപ്പം ചേര്‍ത്തിരുന്നത്

ഡാര്‍ജലിംഗ്:ബ്ലൂ വെയിലിനു ശേഷം കൊലയാളി ഗെയിം മോമോയും ഇന്ത്യയില്‍ ഭീതി പരത്തുന്നു. പശ്ചിമ ബംഗാളില്‍ രണ്ടു പേര്‍ ആത്മഹത്യ ചെയ്തത് ഇതിനു തുടര്‍ച്ചയായിട്ടെന്നാണ് പോലീസിന്റ നിഗമനം. സംസ്ഥാനത്തു തന്നെ നിരവധി ആളുകള്‍ക്ക് ഗെയിം കളിക്കുന്നതിനു വേണ്ടിയുള്ള സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) മാതാപിതാക്കളോട് കുട്ടികള്‍ ഇത് കളിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ആവശ്യപ്പെട്ടു.

After Blue Whale, beware of this game spreading on WhatsApp

ഇതേ സമയം നിരവധി ആളുകളാണ് മോമോ ചാലഞ്ച് കളിക്കുന്നതിനായി പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് തങ്ങള്‍ക്ക് സന്ദേശം ലഭിച്ചുവെന്ന് അറിയിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഒരു സ്ത്രീക്കും സന്ദേശം ലഭിച്ചതായി അവര്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിംഗില്‍ രണ്ടു കൗമാരക്കാര്‍ മരിച്ചതും ഗെയിം കളിച്ചതിനാലാണെന്നാണു സംശയം.

കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍ ശ്രദ്ധിച്ച് അവര്‍ ഗെയിമിന് അടിമപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്താന്‍ അധ്യാപകരോടും സിഐഡി ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ ഈ മാസം ആദ്യം ഒരു പെണ്‍ക്കുട്ടിക്ക് വാട്ട്‌സാപ്പിലൂടെ ‘മോമോ ചാലഞ്ച്’ ഏറ്റെടുക്കാനുള്ള സന്ദേശം ലഭിച്ചിരുന്നു. പേടിപ്പെടുത്തുന്ന ചിത്രമാണ് സന്ദേശത്തിനൊപ്പം ചേര്‍ത്തിരുന്നത്. ഇതോടെയാണ് രാജ്യത്ത് ആദ്യമായി മോമോ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ ഓഗസ്റ്റ് 21ന് ഡാര്‍ജിലിംഗില്‍ പന്ത്രാണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുറ്റത്ത് തൂങ്ങി മരിച്ചിരുന്നു. ഇവിടെ ചുമരില്‍ ‘ഇല്ലുമിനേറ്റി’,’ഡെവിള്‍സ് ഐ ഓണ്‍ യു’ എന്ന് രേഖപ്പെടുത്തിയിരുന്നു. ഇതേ സാഹചര്യത്തില്‍ തന്നെ മറ്റൊരു പെണ്‍ക്കുട്ടിയും ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.

ALSO READ:മോമോ എന്ന കൊലയാളി ഗെയിമിനെ തുരത്താം; കേരളാ സൈബര്‍ വാരിയേസിന്റെ നിർദേശങ്ങൾ ഇങ്ങനെ

സമൂഹ മാധ്യമങ്ങളിലൂടെ ആളുകളെ പേടിപ്പിച്ചാണ് ഇതിന്റെ മുന്നേറ്റം. സന്ദേശങ്ങള്‍ സ്വീകരിച്ചാല്‍ ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നതെന്തും ചെയ്യാന്‍ ആളുകള്‍ അടിമപ്പെടുന്നു. ഇതിനു മുമ്പ് ‘ബ്ലൂ വെയില്‍ ചാലഞ്ചും’ ലോകത്തില്‍ നിരവധി പേരുടെ ജീവനെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button