
ജയ്പാല്‍ഗുഡി: മോമോ ചലഞ്ചില്‍ പങ്കെടുക്കാന്‍ അപരിചതന്റെ ക്ഷണം ലഭിച്ചെന്ന പരാതിയുമായി പെണ്‍കുട്ടി പോലീസിനെ സമീപിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ മോമോ ചലഞ്ചില്‍ പങ്കെടുത്ത പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന് ശേഷമാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത് പുറത്ത് വരുന്നത്. പശ്ചിമ ബംഗാളിലെ ഒന്നാം വര്‍ഷ കോളജ് വിദ്യാര്‍ഥിനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
Also Read : മോമോ ചലഞ്ചിനെക്കുറിച്ച് കേരള പോലീസ് പറയുന്നത്
കഴിഞ്ഞ ദിവസം അമ്മയുമായി വഴക്കുണ്ടായതിനു പിന്നാലെ താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നു പെണ്‍കുട്ടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ മോമോ ചലഞ്ചില്‍ പങ്കെടുക്കാന്‍ ക്ഷണവുമായി തനിക്ക് വാട്സ്ആപ്പില്‍ അപരിചിത നമ്പരില്‍നിന്നു സന്ദേശം ലഭിച്ചെന്നാണു പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
സന്ദേശം ലഭിച്ചതിനു പിന്നാലെ മൂത്ത സഹോദരനെ വിവരമറിച്ച പെണ്‍കുട്ടി പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മോമോ ചലഞ്ചുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാള്‍ മാത്രമാണ് മരണപ്പെട്ടിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments