ചെന്നൈ: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഏത് മുന്നണിക്കൊപ്പെമെന്ന് സൂചിപ്പിച്ച് എം.കെ സ്റ്റാലിന്‍. മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന രാഹുല്‍ഗാന്ധിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തു ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ ട്വീറ്റ്. പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ആശംസയറിയിച്ചുള്ള ട്വീറ്റിലാണു സഖ്യത്തെക്കുറിച്ചുള്ള ട്വീറ്റിലാണു സഖ്യത്തെ കുറിച്ചുള്ള രാഹുലിന്റെ സൂചന. ആശംസയ്ക്കു നന്ദിയും ഒപ്പം ഒരുമിച്ച് നില്‍ക്കുമെന്ന ഉറപ്പുമാണ് സ്റ്റാലിന്റെ മറുപടിയില്‍.
Also Read : കേരള സര്‍ക്കാരിനെ പ്രശംസിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍
ഡിഎം.കെ ബിജെപി പക്ഷത്തേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ട്വീറ്റ്. സ്റ്റാലിന്റെ നി പാടിനെസ്വാഗതം ചെയ്ത് തമിഴ്‌നാട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതും ഇടക്കാലത്തെ അകല്‍ച്ച പരിഹരിച്ചതിന് തെളിവായി. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയേയും സ്റ്റാലിന്‍ വിമര്‍ശിച്ചു. പാര്‍ട്ടിയും കുടുംബവും സ്റ്റാലിനു പിന്നില്‍ ഒറ്റക്കെട്ടായി അണിനിരന്നതോടെ സഹോദരന്‍ എം.കെ അഴഗിരിയുടെ വിമത നീക്കം ഒതുങ്ങുന്നതായും സൂചനയുണ്ട്.
Post Your Comments