ന്യൂഡല്‍ഹി : എല്‍പിജി സിലിണ്ടര്‍ നഷ്ടപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്നും ആശ്വാസ വാര്‍ത്ത. പ്രളയക്കെടുതിയില്‍ എല്‍പിജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്കു കുറഞ്ഞ തുകയ്ക്കു പകരം കണക്ഷന് നല്‍കാനാണ് കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്.. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന് പദ്ധതി പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററില്‍ കുറിച്ചു. അടിയന്തരമായി പദ്ധതി നടപ്പാക്കണമെന്ന് എല്ലാ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. ബിപിഎല്‍ വിഭാഗത്തിന് 1400 രൂപയുടെ എല്‍പിജി കണക്ഷന് 200 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവര്‍ക്ക് 1400 രൂപയുടെ കണക്ഷന് 1200 രൂപയ്ക്കാണു നല്‍കുക.
Post Your Comments