KeralaLatest News

അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി•മലയാളികള്‍ക്കെതിരെ പരാമര്‍ശം നടത്തിയ മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്. സി.പി.എം നേതാവും അഭിഭാഷകനുമായ പി.ശശിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

READ: ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനതയെന്ന പരാമര്‍ശത്തിന് അര്‍ണാബിന് മലയാളികളുടെ ഒന്നടങ്കമുള്ള മറുപടി ഇങ്ങനെ

മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലുളള വിമര്‍ശനമല്ല അദ്ദേഹം നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു. മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് പി.ശശി പറഞ്ഞു. അപമാനകരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അര്‍ണബ് മാപ്പപേക്ഷ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇല്ലങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പി.ശശി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button