![](/wp-content/uploads/2018/08/kudumbasree.jpg)
തിരുവനന്തപുരം: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന മനുഷ്യർക്കായി കുടുംബശ്രീയുടെ 7 കോടി. ദുരിതാശ്വാസ നിധിയിലേക്കുള്ള 7 കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. 14 ജില്ലകളിൽ നിന്നുമുള്ള 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തിൽ നിന്നും ശേഖരിച്ച തുകയാണിത്. മന്ത്രി എ സി മൊയ്‌ദീൻ ആണ് ചെക്ക് കൈമാറിയത്. മന്ത്രിക്ക് പുറമേ, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഡോ.ടി.എന്‍ സീമ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
ഫണ്ട് ശേഖരണത്തിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും കുടുംബശ്രീ പ്രവർത്തകർ മുന്നിട്ട് ഇറങ്ങിയിരുന്നു. കുടുംബശ്രീ പ്രവർത്തകർ വൃത്തിയാക്കിയത് ഒരു ലക്ഷത്തോളം വീടുകൾ ആണ്. അതോടൊപ്പം വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും , മറ്റുമുള്ള പ്രളയബാധിതരുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലേഴ്‌സിന്റെ നേതൃത്വത്തില്‍ 16361 പേര്‍ക്ക് കൗണ്‍സിലിംഗും നല്‍കി.
Post Your Comments