KeralaNews

കായുള്ള മാവിനല്ലേ കല്ലെറിയുകയുള്ളൂ; കടകംപള്ളിയ്‌ക്കെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ

കള്ളപ്പണക്കാരെ സഹായിക്കുന്നവരാണ് നോട്ടുനിരോധനം പരാജയപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്

തിരുവനന്തപുരം: മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് നോട്ടുനിരോധനത്തിന്റെ ഏനക്കേട് ഇതുവരെ തീര്‍ന്നിട്ടില്ലെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കള്ളപ്പണക്കാരെ സഹായിക്കുന്നവരാണ് നോട്ടുനിരോധനം പരാജയപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ കഴിയില്ലെന്ന വേവലാതിയാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

Read also: ഇത്രയും അവിവേകിയും ധിക്കാരിയും താന്തോന്നിയുമായ ഒരു മന്ത്രി ഓരോ കേരളീയനും അപമാനം- കെ.സുരേന്ദ്രന്‍

രാജ്യത്ത് കണക്കില്‍പെടാതെ സൂക്ഷിച്ചിരുന്ന പണമെല്ലാം അക്കൗണ്ടിലായി എന്നതാണ് നോട്ടുനിരോധനത്തിന്റെ സവിശേഷത. റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തിയതില്‍ നല്ലൊരു ശതമാനം കള്ളപ്പണമാണ്. നോട്ടുനിരോധനത്തിലൂടെ കള്ളപ്പണം തിരിച്ചെത്തിയില്ലെന്ന ആരോപണം ആസൂത്രിതമാണെന്നും മൂന്ന് ലക്ഷം കോടി തിരിച്ചുവരുമെന്ന തന്റെ പ്രസ്‌താവന വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി കായുള്ള മാവിനല്ലേ കല്ലെറിയുകയുള്ളൂവെന്നും ആശയങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ സാധിക്കാത്തതിനാലാണ് ട്രോളുകള്‍ ഇറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button