Latest NewsIndia

ഇന്റര്‍നെററ് നിരോധനം ഏററവും കൂടുതല്‍ നടന്നത് ഇന്ത്യയില്‍

ജനുവരി 2016 മുതല്‍ മെയ് 2018 വരെ മൊത്തം 154 തവണ രാജ്യം ഇന്റര്‍നെററ് ഉപയോഗം തടഞ്ഞിട്ടുണ്ടെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

ന്യൂഡൽഹി: ലോകത്തില്‍ ഇന്റര്‍നെററ് നിരോധനം നടത്തിയതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്ന് വൈസ് ന്യൂസ് എന്ന അന്തർദേശീയ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടുകള്‍. ജനുവരി 2016 മുതല്‍ മെയ് 2018 വരെ മൊത്തം 154 തവണ രാജ്യം ഇന്റര്‍നെററ് ഉപയോഗം തടഞ്ഞിട്ടുണ്ടെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Also Read: ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചു : സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി

മററ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇന്റര്‍നെററ് ഉപയോഗം തടഞ്ഞതില്‍ വലിയ അന്തരമാണ് പ്രകടമായിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തി രാജ്യമായ പാക്കിസ്ഥാനില്‍ 19 പ്രാവശ്യം മാത്രമാണ് ഇന്റര്‍നെററ് തടഞ്ഞത്.

വെസ്‌ററ് ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ സംസ്ഥാനത്തെ വിഭജിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടര്‍ സമരം നടത്തിയപ്പോള്‍ 45 ദിവസമാണ് അവിടം ഇന്റര്‍നെറ്റ് സൗകര്യം നിരോധിച്ചത്. ഇതേപോലെ തന്നെ ബീഹാറിലെ നവാഡയില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ 40 ദിവസം ഡാറ്റ സൗകര്യം അവിടുത്തെ ജനതയ്ക്ക് നിഷേധിച്ചു. അടുത്തിടെ രാജസ്ഥാനും അവരുടെ സര്‍ക്കാര്‍ സേവന പരീക്ഷകള്‍ സുതാര്യമാക്കുന്നതിനായി ഇന്റര്‍നെററ് സംവിധാനം താല്‍ക്കാലികമായി നിറുത്തി വെച്ചിരുന്നു.

Also Read:എല്‍പിജി സിലിണ്ടറുകള്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും ആശ്വാസ വാര്‍ത്ത

അന്തര്‍ദ്ദേശീയ സാമ്പത്തിക ബന്ധങ്ങളില്‍ പഠനങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ കൗണ്‍സിലിന്റെ (ഐ.സി.ആര്‍.ഐ.ഇ.ആര്‍) റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ 16,315 മണിക്കൂറുകള്‍ ഇന്റര്‍നെററ് സംവിധാനം തടസ്സപ്പെട്ടതായി പറയുന്നു. ഇപ്രകാരം 3.04 ബില്യണ്‍ ഡോളറാണ് (21,44,79,600 രൂപ ) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇതൊക്കെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതും ഒപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താഴ്ക്ക് ഇറക്കുന്നതും ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button