കോട്ടയം: ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചതോടെ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടമായി. . സിപിഎം ഭരണത്തിലുള്ള കോട്ടയം പനച്ചിക്കാട് പഞ്ചായത്തിലാണ് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെ 10 അംഗങ്ങളുള്ള ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്. പ്രസിഡന്റായിരുന്ന സിപിഎമ്മിന്റെ ഇ ആര്‍ സുനില്‍കുമാറും വൈസ് പ്രസിഡന്റായിരുന്ന സിപിഐയുടെ അനില വിജുവുമാണ് അവിശ്വാസത്തില്‍ പുറത്തായത്.
സിപിഎം-യുഡിഎഫ് കൂട്ടുകെട്ട് വീണ്ടും; പാലക്കാട് അവിശ്വാസ പ്രമേയം പാസായി
23 അംഗങ്ങളുള്ള പഞ്ചായത്തില്‍ സിപിഎമ്മിന്റെ എട്ടും സിപിഐയുടെ രണ്ടുമടക്കം 10 അംഗങ്ങളാണ് ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഒന്‍പതും ബിജെപിക്ക് നാല് അംഗങ്ങളുമുണ്ട്. അവിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയിലെ മൂന്നംഗങ്ങളടക്കം 12 വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. ബിജെപിയിലെ ഒരാള്‍ വിട്ടുനിന്നു. ഇതോടെ 12-10 എന്ന നിലയിലാണ് അവിശ്വാസം പാസായത്.
Post Your Comments