രണ്ട് ഹൃദയങ്ങളെ ഒന്നിപ്പിച്ച അവന്‍ ഇന്ന് ഈ ലോകത്തില്ല. ചാച്ചന്റെ വിവാഹത്തിന് മുന്നില്‍ നില്‍ക്കേണ്ട അവനിന്ന് സ്വര്‍ഗത്തിലാണ്. എല്ലാ മുറിയിലും അവന്റെ സാന്നിധ്യമുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ ഓടി നടക്കുന്ന അവനായിരുന്നു ഞങ്ങളെ ഒന്നിപ്പിച്ചത്. അവനായിരുന്നു കല്യാണം വിളിക്കേണ്ടിയിരുന്നത്.. പക്ഷേ..
ആയുസ്സ് അനുവദിച്ചിരുന്നെങ്കില്‍ ചാച്ചന്റെ വിവാഹം ഇതുപോലെ ക്ഷണിക്കേണ്ടിയിരുന്നത് ലെസ്റ്ററായിരുന്നു. ലെസ്റ്ററിന്റെ ഏറ്റവും വലിയ മോഹമായിരുന്നു സഹോദരന്‍ ലാഷ് ലിയുടെയും ഹരിതയുടെയും വിവാഹം. ഇതര മതസ്ഥരായ ലാഷ് ലിയുടെയും ഹരിതയുടെയും വിവാഹത്തിന് വീട്ടുകാരെ സമ്മതിപ്പിച്ചതും മധ്യസ്ഥം നിന്നതുമെല്ലാം ലെസ്റ്ററായിരുന്നു. എന്നാല്‍ ആ സുന്ദരക്കാഴ്ച കാണാന്‍ ലെസ്റ്റര്‍ ഇന്നില്ല. ഒന്നരവര്‍ഷം മുമ്പ് ഒരു വാഹനാപകടത്തില്‍ അവന്‍ മരിച്ചു. അവന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിന്നുകൊണ്ടാണ് സേവ് ദ ഡേറ്റ് വിഡിയോ പുറത്തിറക്കിയത്. കരളലയിപ്പിക്കുന്ന വിഡിയോ ഇതിനൊടകം തന്നെ വൈറലായിക്കഴിഞ്ഞു.
ലെസ്റ്റര്‍ തന്നെയാണ് സ്നേഹപൂര്‍വ്വം ചാച്ചന്റെ വിവാഹം ക്ഷണിക്കുന്നത്. എല്‍വി വെഡ്ഡിംഗ്സിന്റെ ഉടമ ലിയോ വിജയനാണ് സ്റ്റോറി ബിഹൈന്റ് ദ വെഡ്ഡിംഗ് എന്ന ടാഗ് ലൈനില്‍ ഈ സേവ് ദ വിഡിയോ ഒരുക്കിയത്. ഹരിതയുടെ സുഹൃത്താണ് ലിയോ. ഹൃദയത്തോട് അടുത്ത നില്‍ക്കുന്ന യഥാര്‍ത്ഥ കഥ ലിയോ വിഡിയോ തീം ആക്കുകയായിരുന്നു. ചേട്ടനും ചേച്ചിയുമായുളള സെല്‍ഫിയും കണ്ണീരലിയിപ്പിക്കുന്ന കാഴ്ചയാണ്.
Post Your Comments