KeralaLatest News

ഇന്നലെ അന്തരിച്ച പ്രശസ്ത നടന്റെ അവസാനത്തെ കത്ത് കേരളീയരെ കൂടുതല്‍ കണ്ണ് നനയിക്കുന്നത്‌

ഇതേക്കുറിച്ച് സ്വന്തം കൈപ്പടയില്‍ ആരാധകര്‍ക്ക് കത്തും തയ്യാറാക്കി

ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ മകനും തെലുങ്ക്ദേശം പാര്‍ട്ടിയുടെ നേതാവും സിനിമാ താരവുമായ നന്ദമുരി ഹരികൃഷ്ണ(62) വാഹനപകടത്തില്‍ മരിച്ച് വിവരം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. എന്നാല്‍ ഇപ്പോള്‍ ഹരികൃഷ്ണയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആരുടെയും കണ്ണ് നനയിക്കും. ഇന്നലെ അന്തരിച്ച പ്രശസ്ത നടന്റെ അവസാനത്തെ കത്ത് കേരളീയരെ കൂടുതല്‍ കണ്ണ് നനയിക്കുന്നത്.Image result for ഹരികൃഷ്ണ

പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് അടിയന്തരമായി ദുരിതാശ്വാസസഹായം എത്തിക്കണമെന്നാണ് അദ്ദേഹം ആരാധകര്‍ക്കുള്ള കത്തില്‍ പറയുന്നത്. ആഘോഷത്തിനായി സമാഹരിച്ച തുക, ഓരോരുത്തര്‍ക്കും കഴിയാവുന്ന വിഹിതംകൂടി ചേര്‍ത്ത് പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനായി അയച്ചുകൊടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. പ്രളയത്തില്‍ കുറേപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, കുടുംബങ്ങള്‍ അനാഥമായി, ഒട്ടേറെപ്പേര്‍ ഉടുതുണിക്ക് മറുതുണിയില്ലാതെയും ആഹാരം പാകം ചെയ്യാന്‍ പാത്രങ്ങള്‍പോലുമില്ലാതെയും വിഷമിക്കുകയാണ് -സന്ദേശത്തില്‍ പറയുന്നു.

Image result for ഹരികൃഷ്ണ

സെപ്റ്റംബര്‍ രണ്ടിനാണ് ഹരികൃഷ്ണയുടെ 62-ാം പിറന്നാള്‍. സാധാരണയായി ആരാധകരും രാഷ്ട്രീയ അനുയായികളും ചേര്‍ന്ന് ജന്മദിനം വിപുലമായി ആഘോഷിക്കാറുണ്ട്. എന്നാല്‍, കേരളത്തിലെയും ഗോദാവരി ജില്ലയിലെയും വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷം വേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് സ്വന്തം കൈപ്പടയില്‍ ആരാധകര്‍ക്ക് കത്തും തയ്യാറാക്കി. അതില്‍ ആഘോഷമൊന്നും വേണ്ടെന്നും തനിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ബാനറുകളോ ഫ്‌ളെക്‌സുകളോ പാടില്ലെന്നും നിഷ്‌കര്‍ഷിച്ചിരുന്നു.

Also Read : ജൂനിയര്‍ എന്‍.ടി.ആറിന്റെ പിതാവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

നെല്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുമ്പോഴുണ്ടായ അപകടത്തിലാണ് ഹരികൃഷ്ണ മരിച്ചത്. ഹരികൃഷ്ണ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. അതിവേഗത്തില്‍ പോവുകയായിരുന്ന ഹരികൃഷ്ണയുടെ വാഹനം റോഡിന്റെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ ഡോര്‍ തുന്ന് പുറത്തേക്ക് തെറിച്ചു വീണ അദ്ദേഹത്തിന്റെ തലയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.

Image result for ഹരികൃഷ്ണ

ഗുരുതരമായി പരിക്കേറ്റ് ഹരികൃഷ്ണയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 7.30 ഓടെ മരണം സ്ഥിരീകരിച്ചു. മുന്‍ എംപിയായ ഹരികൃഷ്ണ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ സഹോദരനുമാണ്. തെലുങ്കിലെ പ്രമുഖ യുവതാരങ്ങളായ ജുനീയര്‍ എന്‍ടിആര്‍, നന്ദമുരീ കല്യാണ്‍ റാം എന്നിവര്‍ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button