കൊച്ചി•ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഗോ എയര്‍ രാജ്യന്തര സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നു. ഗോഎയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് മുംബൈയില്‍ നിന്ന് തായ്ലന്ഡിലെ ഫുക്കറ്റിലേക്ക് ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. അതിനു ശേഷം മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമായി മാലിദ്വീപിലേക്കാണ്. പുതിയ സര്‍വീസിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് അടുത്തയാഴ്ച ആരംഭിക്കും.
ഇന്ത്യയില്‍ നിന്ന് വിദേശ സര്‍വീസ് നടത്തുന്ന അഞ്ചാമത്തെ വിമാനക്കമ്പനിയാണ് ഗോ എയര്‍. വിദേശ സര്‍വീസിനുള്ള യോഗ്യത രണ്ട് വര്‍ഷം മുമ്പേ ഗോ എയര്‍ നേടിയിരുന്നു. അടുത്ത മാര്‍ച്ചോടെ ഗോ എയര്‍ മൂന്ന് – നാല് വിദേശ സര്‍വീസുകള്‍ കൂടി ആരംഭിക്കും.
ഒരു ദശാബ്ദത്തിലേറെ വിജയകരമായ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഗോ എയര്‍ രാജ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ്www.goair.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Post Your Comments