ന്യൂയോര്‍ക്ക് : രാത്രിയില്‍ നമ്മള്‍ കിടക്കുമ്പോള്‍ മറ്റൊന്നു ചിന്തിയ്ക്കാതെ കിടക്കും. എന്നാല്‍ രാത്രിയിലെ സുഖനിദ്രയ്ക്കിടയില്‍ ചെറിയൊരു മുത്തം, പിന്നെ രോഗങ്ങളുടെ പരമ്പരയാണ് നിങ്ങളെ സ്വീകരിയ്ക്കാനെത്തുന്നത്. ശാസ്ത്ര ലോകം കിസിങ് ബഗ് (Kissing Bug) എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ട്രയോടൈമിന്‍ ബഗ്ഗുകള്‍ വീണ്ടും അമേരിക്കക്കാരുടെ ഉറക്കം കെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഉറങ്ങുമ്പോള്‍ കണ്ണിലോ വായിലോ ആയിരിയ്ക്കും ഈ മൂട്ട കടിക്കുക. ഹാര്‍ട്ട് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഇതുവരെ 3,00,000 പേരെ ഈ രോഗം ബാധിച്ചു കഴിഞ്ഞു. കിസ്സിങ് ബഗ് സമ്മാനിക്കുന്നത് ഷാഗസ് (Chagas) എന്ന രോഗാവസ്ഥയാണ്.
സൂക്ഷിക്കുക! ഉപ്പ് നിങ്ങളെ മരണത്തിലേക്ക് നയിക്കുമ്പോള്‍….
നൂറുകണക്കിനുള്ള ട്രയായോമൈന്‍ പാരസൈറ്റുകളില്‍ ഏകദേശം പന്ത്രണ്ടോളം എണ്ണത്തില്‍ മാത്രമാണ് ഷാഗസ് രോഗാണുക്കളുള്ളതെന്ന് ആശ്വസിക്കാമെങ്കിലും ലോകമെമ്പാടും അറുപതു ലക്ഷം പേരെ ഇതു ബാധിച്ചിട്ടുണ്ടെന്നാണ് പുതിയ കണക്കുകള്‍. കൃത്യസമയത്തു കണ്ടെത്തി ചികിത്സിക്കാതിരുന്നാള്‍ ഹൃദ്രോഗം മുതല്‍ ഗുരുതരമായ ആമാശയരോഗങ്ങള്‍ വരെയുണ്ടാകാം. മരണവും സംഭവിക്കാം.
Post Your Comments