KeralaLatest News

കേരളത്തിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ധനസഹായം 40,000 രൂപ

തിരുവനന്തപുരം : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും. 40,000 രൂപയാണ് കേരളത്തിന് വേണ്ടി അഭയാര്‍ത്ഥികള്‍ സമാഹരിച്ചു നല്‍കിയത്. രണ്ട് ക്യാംപുകളില്‍ നിന്നാണ് ഇവർ ഇത്രയും തുക സമാഹരിച്ചത്.

ഫരീദാബാദിലെയും ശരന്‍വിഹാറിലേയും ക്യാംപുകളിലുള്ള അഭയാര്‍ത്ഥികളാണ് പണം സ്വരൂപിച്ചത്. കമ്യൂണിറ്റി ഫണ്ടെന്ന പേരില്‍ സ്വരുക്കൂട്ടിയ രൂപയും ഫുട്‌ബോള്‍ ക്ലബ്ബിലുണ്ടായിരുന്ന കുറച്ചുരൂപയും കൂടി കൂട്ടിയാണ് കേരളത്തിന് അവര്‍ ധനസഹായം നല്‍കിയത്.

Also Read : പ്രളയക്കെടുതി : കേരളത്തിന് 7 കോടിയുടെ സഹായവുമായ് ഗൂഗിൾ

പണം ഹ്യൂമന്‍ വെല്‍ഫയര്‍ എന്ന സംഘടനയ്ക്കാണ് കൈമാറിയത്. എല്ലാം നഷ്ടപ്പെട്ടവരുടെ വേദന തങ്ങൾക്ക് മനസ്സിലാകുമെന്നും അഭയാര്‍ത്ഥികളായ തങ്ങള്‍ക്ക് വേണ്ടി എന്നും സംസാരിച്ചവരാണ് മലയാളികളെന്നും അവർ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാൻ തങ്ങൾക്കാവില്ലെന്നും അതിനാലാണ് തങ്ങളാലാവുന്ന ചെറിയ ധനസഹായം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Kerala-floods

ദുരിതമനഭുവക്കുന്ന വിഭാഗമായ അഭയാര്‍ത്ഥികളില്‍ നിന്നും പണം സ്വീകരിക്കുന്നില്ല എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വരുകയായിരുന്നുവെന്ന് ഹ്യൂമന്‍ വെല്‍ഫയര്‍ സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button