Latest NewsKerala

പ്രളയക്കെടുതി : കേരളത്തിന് 7 കോടിയുടെ സഹായവുമായ് ഗൂഗിൾ

Google.org എന്ന സംഘടനയും ഗൂഗിൾ ജോലിക്കാരും ചേർന്നാണ് സഹായധനം നൽകുക

ഡൽഹി: കേരളത്തിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് 1 മില്ല്യൻ ഡോളർ (ഏകദേശം 7 കോടി രൂപ) സംഭാവന നൽകുമെന്ന് ഇന്റർനെറ്റ് ദാതാവ് ഗൂഗിൾ. ഗൂഗിളിന്റെ Google.org എന്ന സംഘടനയും ഗൂഗിൾ ജോലിക്കാരും ചേർന്നാണ് സഹായധനം നൽകുകയെന്ന് ഗൂഗിൾ ഏഷ്യ വൈസ് പ്രസിഡന്‍റ് രാജൻ ആനന്ദൻ വ്യക്തമാക്കി.

Also Read : കേരളത്തിലെ മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നതായി രാഹുൽ ഗാന്ധി

കേരളത്തിലെ പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ ഗൂഗിൾ ക്രൈസിസ് റെസ്പോൺസ് സംഘം നിരവധി സംവിധാനങ്ങളാണ് അവതരിപ്പിച്ചത്. അതിൽ ഗൂഗിളിന്‍റെ പേഴ്സണൽ ഫൈൻഡർ വഴി മാത്രം 22,000 രേഖകളാണ് ശേഖരിച്ചത്.

ഗൂഗിള്‍ മാപ്പ് പിന്നിംഗ് ആണ് രക്ഷപ്രവര്‍ത്തന സമയത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട മറ്റൊരു സംവിധാനം. പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നവരുടെ സ്ഥലം മനസ്സിലാക്കാൻ നേവി-ആർമി സൈന്യങ്ങളെ ഒരു പരിധിവരെ സഹായിച്ചത് ഗൂഗിള്‍ മാപ്പ് പിന്നിംഗ് ആണ്. ഏകദേശം ആറോളം സേവനങ്ങള്‍ പ്രളയകാലത്ത് ഗൂഗിള്‍ കേരളത്തില്‍ അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button