കൊച്ചി: പ്രളയക്കെടുതി നേരിട്ട കേരളം ഇതുവരെ തിരിച്ച് പഴയതുപോലെയായിട്ടില്ല. പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. കാരണം ഇപ്പോഴും പലരുടെയും വീടുകളില്‍ വെള്ളം കയറിക്കിടക്കുകയാണ്. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഇന്നലെ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഇന്നലെ അദ്ദേഹം വിവിധ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിനിടയിലാണ് രാഹുല്‍ഗാന്ധി കേന്ഹത്തെ വിമര്‍ശിച്ചത്.
പ്രളയക്കെടുതിയില്‍നിന്നും കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിക്കണം. കൂടാതെ, കേരളത്തിലെ ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ലെന്നും രാഹുല്‍ പറഞ്ഞു. അര്‍ഹമായ എല്ലാ സാമ്പത്തിക സഹായവും നേടിയെടുക്കുന്നതിനായി കോണ്‍ഗ്രസ് കേരളത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : പ്രളയക്കെടുതി : ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദ്യ സഹായമായ 10,000 രൂപ ഉടന്‍ കൈമാറണമെന്ന് മുഖ്യമന്ത്രി
ഇന്ന് നിശ്ചയിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് മാറ്റിവച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പകരം അദ്ദേഹം ഇടുക്കിയിലെ ചെറുതോണി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം കോയമ്പത്തൂരിലേയ്ക്ക് തിരിച്ച് പോകുമെന്നാണ് നിലവിലെ തീരുമാനം. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
Post Your Comments