ബെല്‍ഫാസ്റ്റ്: ക്രിക്കറ്റ് ലോകത്തെ അപൂര്‍വമായൊരു റെക്കോർഡിന് ഉടമയായി അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബി. അയര്‍ലന്‍ഡിനെതിരായ പരമ്പരയിൽ നടന്ന രണ്ടാമത്തെ ഏകദിനം അഫ്ഗാനിസ്ഥാന്റെ നൂറാം ഏകദിന മത്സരമായിരുന്നു. അഫ്ഗാനിസ്ഥാൻ അന്താരാഷ്ത്ര മത്സരങ്ങൾ കളിയ്ക്കാൻ തുടങ്ങിയത് മുതൽ ടീമംഗമായ മുഹമ്മദ് നബി ഇന്നുവരെ ഒരു മത്സരത്തിൽ പോലും കളിയ്ക്കാൻ ഇറങ്ങാതെയിരുന്നില്ല. അങ്ങനെ ഒരു ടീമിന് വേണ്ടി തുടര്‍ച്ചയായി നൂറ് ഏകദിന മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളിൽ ഒരാളെന്ന റെക്കോർഡാണ് മുഹമ്മദ് നബി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന പതിനാലാമത്തെ താരമാണ് നബി.
Also Read: പ്രതീക്ഷ കാത്ത് സ്വപ്ന : ഇന്ത്യയ്ക്ക് പതിനൊന്നാം സ്വർണം ഹെപ്റ്റാത്തലോണിൽ
ഇന്ത്യയ്ക്ക് വേണ്ടി തുടർച്ചയായി 185 ഏകദിനങ്ങൾ കളിച്ച സച്ചിൻ ടെണ്ടുൽക്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നില്കുന്നത്. 172 മത്സരങ്ങൾ തുടർച്ചയായി കളിച്ച സിംബാബ്വേ താരം ആൻഡി ഫ്ലവർ പട്ടികയിൽ രണ്ടാം സ്ഥാനത്തും 162 മത്സരങ്ങൾ കളിച്ച് സൗത്ത് ആഫ്രിക്കയുടെ മുൻ നായകൻ ഹാൻസി ക്രോണ്യ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.
Post Your Comments