പ്രളയക്കെടുതിയിൽ കേരളം മുങ്ങിയതോടെ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. ഇതിനിടയിൽ മറ്റൊരു സംഭവം കൂടിയുണ്ട്. കരയ്ക്ക് മീതെ പുഴയും തൊടുമെല്ലാം ഒഴുകിയതോടെ എങ്ങും മീനുകളുടെ ചാകരയാണ്. പ്രളയത്തില്‍ കയറിയ വെള്ളം ഇറങ്ങിയതോടെ വലിയ മീനുകളാണ് പുഴയിലും ഇടത്തോടുകളിലുമടക്കം ധാരാളമായി എത്തിയിരിക്കുന്നത്.
വെറുതേയൊന്ന് ചൂണ്ടയിട്ടാല്‍ പോലും മീനുകള്‍ കുടുങ്ങുന്നുനെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കൊലയാളി മീനായ പിരാനയും പുഴയില്‍ ധാരാളം എത്തിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പെരിയാറിലെ വരാപ്പുഴ, പള്ളിക്കടവ്, ചേരാനല്ലൂര്‍ കടവ്, ബ്ലായിക്കടവ്, ചൗക്ക തുടങ്ങിയവിടങ്ങളിലെല്ലാം മീനുകളുടെ വന്‍ ചാകരയാണ് ഉണ്ടായത്. ചൂണ്ടയിടുന്ന ആര്‍ക്കും വലിയ മീനുകളേയാണ് ലഭിക്കുന്നത്.
വലിയ ചെമ്പല്ലിയും കാളാഞ്ചിയുമാണ് ധാരാളമായി എത്തിയിരിക്കുന്നത്. അതേസമയം ചൂണ്ടയിടുന്നവരെ ഭയപ്പെടുത്തി ആളെക്കൊല്ലി മത്സ്യം പിരാനയും ധാരാളമായി പുഴയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് മത്സ്യതൊഴിലാളികള്‍ക്കിടയില്‍ വന്‍ ആശങ്ക തീര്‍ത്തിട്ടുണ്ട്.
Post Your Comments